കൊച്ചി: തൃക്കാക്കര നഗരസഭയില്‍ നിരോധിത പ്ലാസ്റ്റിക്ക് ശേഖരം പിടികൂടി. ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് തൃക്കാക്കര മുന്‍സിപ്പല്‍ പ്രദേശത്ത് വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ ആണ് നിരോധിത പ്ലാസ്റ്റിക്കിന്റെ ശേഖരം പിടിച്ചെടുത്തത്.ഗ്രീന്‍ മലബാര്‍, കൊച്ചി എന്ന സ്ഥാപനത്തില്‍ നിന്ന് 132. 700 കിലോ നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു.
വിവിധ സ്ഥാപനങ്ങളില്‍ നിന്നുമായി 35,000 രൂപ പിഴ ഈടാക്കി. പ്ലാസ്റ്റിക്ക് കോട്ടഡ് പേപ്പര്‍ ഗ്ലാസ്, പേപ്പര്‍ കപ്പുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡര്‍ വി.എം. അജിത് കുമാര്‍, ടീം അംഗങ്ങളായ സി.കെ. മോഹനന്‍, എല്‍ദോസ് സണ്ണി, എന്നിവരും തൃക്കാക്കര മുന്‍സിപ്പല്‍ ആരോഗ്യ വിഭാഗം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും സംഘവും പരിശോധനയില്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.