Banning diesel vehicles doesn’t have scientific basis: Pareekar

പനജി: ഡീസല്‍ വാഹന നിരോധനത്തിന് ശാസ്ത്രീയമായി യാതൊരു അടിസ്ഥാനവുമില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. യുക്തിരഹിതമായ നിര്‍ദ്ദേശമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ ഡീസല്‍ വാഹന നിരോധനം സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശരിയായ ശാസ്ത്ര ധാരണയില്ലാത്തവര്‍ ശാസ്ത്രത്തില്‍ ഇടപെടുന്നത് ദൗര്‍ഭാഗ്യകരമാണ്. അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന വാഹനം നിരോധിക്കുന്നത് മനസ്സിലാക്കാം.

എന്നാല്‍ മലിനീകരണമുണ്ടാക്കാത്ത വാഹനങ്ങളും പെട്രോള്‍ വാഹനങ്ങളേക്കാള്‍ മലനീകരണതോത് കുറഞ്ഞ വാഹനങ്ങളും നിരോധിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും പരീക്കര്‍ ചോദിച്ചു.

ഡല്‍ഹിയില്‍, 2000 സിസിയില്‍ കൂടുതല്‍ ശേഷിയുള്ള ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് കഴിഞ്ഞ ഡിസംബറില്‍ സുപ്രീം കോടതി നിരോധിച്ചിരുന്നു.

തലസ്ഥാനത്തെ മലിനീകരണം കുറയ്ക്കുന്നതിന് വാഹന നിയന്ത്രണം അടക്കമുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ് ഡല്‍ഹി സര്‍ക്കാര്‍.

Top