bans red beacon lights from top of VIP cars;thomas issac and mathew t thomas

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രി വാഹനങ്ങളില്‍നിന്നും ചുവന്ന ബീക്കണ്‍ ലൈറ്റ് നീക്കി തുടങ്ങി.

മന്ത്രി തോമസ് ഐസക്ക്, മാത്യു ടി തോമസ് എകെ ബാലന്‍, ഇ ചന്ദ്രശേഖരന്‍ എന്നിവരുടെ ഔദ്യോഗിക വാഹനത്തില്‍നിന്നാണ് ബീക്കണ്‍ ലൈറ്റ് നീക്കിയത്.

ബീക്കണ്‍ ലൈറ്റ് നീക്കം ചെയ്ത വാഹനങ്ങളിലാണ് ഇരുവരും മന്ത്രിസഭായോഗത്തിനെത്തിയത്.

അതേസമയം ഒഡീഷ, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങള്‍ ബീക്കണ്‍ ലൈറ്റുകള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കി. ഗോവ, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാരും വാഹനങ്ങളില്‍ നിന്നും ബീക്കണ്‍ ലൈറ്റ് ഒഴിവാക്കി.

വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതു കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പൂര്‍ണമായി നിരോധിച്ചിരുന്നു.

എന്നാല്‍ ആംബുലന്‍സുകള്‍, പോലീസ് വാഹനങ്ങള്‍, ഫയര്‍ സര്‍വീസ് തുടങ്ങിയ അടിയന്തര സര്‍വീസുകളില്‍ ബീക്കണ്‍ ലൈറ്റുകള്‍ തുടര്‍ന്നും ഉപയോഗിക്കും.

മേയ് ഒന്ന് മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും.

Top