ടാറ്റ നാനോയെക്കാള്‍ ചെറിയ ബെയ്ജന്‍ E100 ഇന്ത്യന്‍ വിപണിയിലേക്ക്

ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍ മോട്ടോര്‍സ് ഉടമസ്ഥതയിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ മോറിസ് ഗാരേജസ് ഇന്ത്യന്‍ വിപണിയില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ഷാന്‍ഹായ് ഓട്ടോമോട്ടീവ് ചൈനയില്‍ പുറത്തിറക്കിയ ബെയ്ജന്‍ ഇ100 ഇലക്ട്രിക് മോഡല്‍ എംജി ഇന്ത്യയില്‍ പരീക്ഷണ ഓട്ടം നടത്തിയതായി റിപ്പോര്‍ട്ട് വന്നതോടെ ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ എത്തുമെന്നാണ് സൂചന.

2488 എംഎം നീളവും 1600 എംഎം വീല്‍ബേസും 1670 എംഎം ഉയരവുമുള്ള ബെയ്ജന്‍ ഇ100 ഒരു ടൂ ഡോര്‍ മൈക്രോ കാറാണ്. ടാറ്റ നാനോയെക്കാള്‍ 676 എംഎം നീളം കുറവാണ് ബെയ്ജണിന്. 800 കിലോഗ്രാമാണ് വാഹനത്തിന്റെ ആകെ ഭാരം. ചൈനീസ് വിപണിയിലുള്ള ബെയ്ജന്‍ ഇ100-ല്‍ 7.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ടച്ച്പാഡ് കണ്‍ട്രോളര്‍, ഇലക്ട്രിക് പവര്‍ സ്റ്റിയറിങ്, കീലെസ് എന്‍ട്രി തുടങ്ങിയ നിരവധി സൗകര്യങ്ങളുണ്ട്. എബിഎസ്, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, പാര്‍ക്കിങ് സെന്‍സര്‍, പെഡസ്ട്രിയന്‍ അലര്‍ട്ട് സിസ്റ്റം എന്നീ സംവിധാനങ്ങളും സുരക്ഷയ്ക്കായി നല്‍കിയിട്ടുണ്ട്.

39 ബിഎച്ച്പി പവറും 110 എന്‍എം ടോര്‍ക്കുമേകുന്ന സിംഗില്‍ ഇലക്ട്രിക് മോട്ടോറാണ് വാഹനത്തെ നയിക്കുന്നത്. പരമാവധി മണിക്കൂര്‍ 100 കി.മീ പായാന്‍ കഴിയുന്ന മൈക്രോ കാറിന്റെ 14.9kWh ലിഥിയം അയോണ്‍ ബാറ്ററി ഒറ്റ തവണ ചാര്‍ജ് ചെയ്താല്‍ 155 കി.മീ സഞ്ചരിക്കാന്‍ സാധിക്കും. ഏഴര മണിക്കൂര്‍ കൊണ്ട് ഫുള്‍ ചാര്‍ജ് ആകുന്ന ബാറ്ററിയാണിത്. റീജറേറ്റീവ് ബ്രേക്കിങ് സിസ്റ്റവും ഇതിലുണ്ട്.

Top