കണ്ണൂര്‍: മരിച്ചയാളെ തന്റെ സഹോദരി വിവാഹം കഴിച്ചെന്നു വ്യാജരേഖയുണ്ടാക്കി സ്വത്തുക്കള്‍ തട്ടിയെടുത്തെന്ന കേസിലെ പ്രതിയായ അഭിഭാഷക കെ.വി. ഷൈലജയെ പയ്യന്നൂര്‍ ബാര്‍ അസോസിയേഷന്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
മൂന്നുമാസത്തേക്കാണ് സസ്‌പെന്‍ഷന്‍.
തിരുവനന്തപുരത്ത് താമസിച്ചിരുന്ന തളിപ്പറമ്പ് സ്വദേശി പി. ബാലകൃഷ്ണന്‍ നായരുടെ സ്വത്ത് കെ.വി. ഷൈലജയും ഭര്‍ത്താവും ചേര്‍ന്ന് കൈക്കലാക്കിയെന്നാണ് ആരോപണം.
ബാലകൃഷ്ണനെ ഷൈലജയുടെ സഹോദരി ജാനകി വിവാഹം കഴിച്ചതായി വ്യാജരേഖയുണ്ടാക്കിയാണ് ഇവര്‍ തട്ടിപ്പു നടത്തിയത്.