തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ മാണിയെ കുറ്റവിമുക്തനാക്കിയ മൂന്നാം ത്വരിതാന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സ്വീകരിച്ചു. തിരുവനന്തപരും വിജിലന്‍സ് പ്രത്യേക കോടതിയാണ് ഫയലില്‍ സ്വീകരിച്ചത്.
കേസില്‍ ജൂലൈ നാലിന് കോടതി വാദം കേള്‍ക്കും. വി.എസ് അച്യുതാനന്ദന്‍, വി.എസ് സുനില്‍കുമാര്‍, ബി.ജെ.പി നേതാവ് വി.മുരളീധരന്‍, സി.പി.ഐ അഭിഭാഷക സംഘടന എന്നിവരാണ് കേസിലെ പരാതിക്കാര്‍.