തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി മാറ്റി. വിജിലന്‍സ് കോടതി ജഡ്ജി അവധിയായതിനാലാണ് മാറ്റിയത്. കേസ് അടുത്ത മാസം അഞ്ചിന് പരിഗണിക്കും.
മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ അന്ന് വാദം നടക്കും.
അന്വേഷണ റിപ്പോര്‍ട്ടില്‍ ഉറച്ച് നില്‍ക്കുകയാണെന്നും പുതിയ തെളിവുകള്‍ കൊണ്ടുവന്നാല്‍ വീണ്ടും അന്വേഷണം നടത്തുന്നതിന് തടസ്സമില്ലെന്നും കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.
യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ധനമന്ത്രിയായിരുന്ന കെ എം മാണി ബാറുടമകളില്‍ നിന്ന് ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണമായിരുന്നു കേസിനാധാരം