ബാര്‍ കോഴക്കേസ്: മാണി സമര്‍പ്പിച്ച ഹര്‍ജിയില്‍ വി.എസ്നെ കക്ഷി ചേര്‍ത്തു

തിരുവനന്തപുരം : ബാര്‍ കോഴ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെഎം മാണി സമര്‍പ്പിച്ച ഹര്‍ജിയില്‍ വിഎസ് അച്യുതാനന്ദനിനെ കക്ഷി ചേര്‍ത്തു. തുടരന്വേഷണം ആവശ്യപ്പെട്ട് വിസ് നല്‍കിയ ഹര്‍ജിയില്‍ മാണിയേയും കക്ഷി ചേര്‍ത്തിട്ടുണ്ട്. 15ാം തിയതി രണ്ട് ഹര്‍ജികളിലും ഹൈക്കോടതി വിശധമായ വാദം കേള്‍ക്കും.

2018 സെപ്റ്റംബര്‍ 18ലെ വിജിലന്‍സ് കോടതി ഉത്തരവില്‍ തുടരന്വേഷണം ആവശ്യമാണെന്നു കണ്ടെങ്കിലും തുടരന്വേഷണത്തിനു സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയും പ്രോസിക്യൂഷന്‍ അനുമതിയും വേണമെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍, 2004ല്‍ റജിസ്റ്റര്‍ ചെയ്ത ബാര്‍കോഴക്കേസിന് അഴിമതിനിരോധന നിയമത്തില്‍ 2018 ജൂലൈ 26നു കൊണ്ടുവന്ന ഭേദഗതി ബാധകമാക്കരുതെന്ന് ആവശ്യപ്പെട്ടാണ് വിഎസിന്റെ ഹര്‍ജി.

നടപടി അവസാനിപ്പിക്കണമെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് സ്വീകരിക്കണമെന്നും തുടരന്വേഷണം വേണ്ടെന്നു വയ്ക്കണമെന്നും മാണിയുടെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. വിജിലന്‍സ് കോടതി ഉത്തരവിനെത്തുടര്‍ന്നുള്ള നടപടികള്‍ തടയണമെന്നാണ് ഇടക്കാലാവശ്യം.

Top