കൊച്ചി: ബാര്‍ കോഴ കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ജനങ്ങള്‍ക്ക് സത്യമറിയാന്‍ അവകാശമുണ്ട്. വിജിലന്‍സിന് വിജിലന്‍സില്ല. മന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണത്തിന്റെ സത്യം അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.
വിജിലന്‍സിന് അന്വേഷണം ഫലപ്രദമായി നടത്താന്‍ കഴിയുന്നില്ലെങ്കില്‍ അന്വേഷണത്തിന് മറ്റേതെങ്കിലും സംവിധാനം ഏര്‍പ്പെടുത്തേണ്ടി വരുമെന്നും കെമാല്‍ പാഷ മുന്നറിയിപ്പ് നല്‍കി.
സംസ്ഥാനത്തെ ഒരു മന്ത്രിക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നാല്‍ അതേക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാരിന് ബാദ്ധ്യതയില്ലേയെന്നും ഹൈക്കോടതി ചോദിച്ചു. തനിക്കെതിരെ എക്‌സൈസ് മന്ത്രി കെ.ബാബു എറണാകുളം സിജെഎം കോടതിയില്‍ നല്‍കിയ മാനനഷ്ട കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെടട്ട് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കെമാല്‍ പാഷയുടെ വിമര്‍ശനം.
കേസ് പരിഗണിച്ചപ്പോള്‍ മന്ത്രി ബാബുവിന്റെ അഭിഭാഷകന്‍ നടത്തിയ പരാമര്‍ശമാണ് കോടതിയുടെ അതൃപ്തിക്ക് കാരണമായത്. ബിജു തന്റെ ആരോപണം ശരിയാണെന്ന് ഉറച്ചു വിശ്വസിക്കുന്നുണ്ടെങ്കില്‍ കേസില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യാത്തത് എന്തുകൊണ്ടാണെന്നായിരുന്നു അഭിഭാഷകന്റെ ചോദ്യം.