കൊച്ചി: എന്തുതെളിവുകളുടെ അടിസ്ഥാനത്തിലാണ് കേരള കോണ്‍ഗ്രസ്സ് ബാര്‍കോഴ വിഷയത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് ജോസഫ് വാഴയ്ക്കന്‍.
ബാര്‍കോഴ ഗൂഢാലോചനയില്‍ ചെന്നിത്തലക്കൊപ്പം ജോസഫ് വാഴയ്ക്കനും പങ്കുണ്ടെന്നും പാലായില്‍ കെ.എം മാണിക്ക് പകരക്കാരനാവുകയാണ് വാഴക്കന്റെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. തുടര്‍ന്നായിരുന്നു ജോസഫ് വാഴയ്ക്കന്റെ പ്രതികരണം.
ബാര്‍കോഴ ആരോപണങ്ങള്‍ ഉണ്ടായ സമയംമുതല്‍ മാണിക്കൊപ്പം നിന്നിരുന്നതാണ്. എന്തെങ്കിലും കഥകളൊക്കെ വേണേല്‍ പറഞ്ഞോളു. പക്ഷേ അതൊന്നും ഇവിടെ ചെലവാകില്ല. തെളിവുകള്‍ ഉണ്ടേല്‍ ഹാജരാക്കാന്‍ വെല്ലുവിളിക്കുകയാണ്. തനിക്ക് ഇക്കാര്യത്തില്‍ രണ്ടുവര്‍ത്തമാനം പറയേണ്ട കാര്യമില്ലെന്നും ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു.