കൊച്ചി: ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരായ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ പരാമര്‍ശം ഗൗവരതരമാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ ഉത്തരവാദപ്പെട്ടവരുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
എല്ലാ വശങ്ങളും ആലോചിച്ച ശേഷം ഉചിതമായ തീരുമാനം ഉണ്ടാവും. കോടതിയുടെ പരാമര്‍ശത്തിന്റെ ഗൗരവം ഒട്ടും കുറച്ച് കാണുന്നില്ലെന്നും സുധീരന്‍ വ്യക്തമാക്കി.
കോടതി പരാമര്‍ശത്തെ ബാബു മാനിക്കണമെന്ന് മന്ത്രി പി.ജെ ജോസഫ് പറഞ്ഞു.