കൊച്ചി: ബാര്‍ കോഴക്കേസില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന റിവിഷന്‍ ഹര്‍ജി പരാതിക്കാരന്‍ പിന്‍വലിച്ചു. ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി വിധിയെ ചോദ്യം ചെയ്തായിരുന്നു റിവിഷന്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
ജസ്റ്റിസ് കമാല്‍ പാഷയാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിയെ ജസ്റ്റിസ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.
കോടതിയെ വേട്ടയാടുന്ന നിലപാടാണ് ഹര്‍ജിക്കാരന്റേതെന്ന് കോടതി കുറ്റപ്പെടുത്തി. ഹര്‍ജി പിന്‍വച്ചതിനാല്‍ പിഴ ചുമത്തുന്നില്ലെന്നും കോടതി അറിയിച്ചു.
ഇടുക്കിയിലെ കേരള കോണ്‍ഗ്രസ് നേതാവ് സണ്ണി മാത്യുവായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. വിജിലന്‍സ് കോടതിയുടെ നടപടിക്രമങ്ങള്‍ റദ്ദ് ചെയ്ത് കെഎം മാണിക്ക് ഇടക്കാലാശ്വാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് റിവിഷന്‍ പെറ്റീഷന്‍ നല്‍കിയത്.