തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിന് എതിരായ ദ്രുതപരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ വൈകുമെന്ന് വിജിലന്‍സ്.
റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെടും. ഒരു മാസത്തെ സമയമാണ് ആവശ്യപ്പെടുക. വിജിലന്‍സ് ഡയറക്ടര്‍ എന്‍.ശങ്കര്‍ റെഡ്ഡി ഇക്കാര്യം കോടതിയില്‍ ആവശ്യപ്പെടും.
ഒരു മാസത്തിനുള്ളില്‍ ത്വരിത പരിശോധന പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ ദ്രുതപരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാനുള്ള സമയപരിധി നാളെ അവസാനിയ്ക്കാനിരിയ്‌ക്കെയാണ് വിജിലന്‍സ് കൂടുതല്‍ സമയം ആവശ്യപ്പെടുന്നത്.
മൊഴി രേഖപ്പെടുത്താന്‍ കൂടുതല്‍ സമയം വേണമെന്നാണ് വിജിലന്‍സിന്റെ നിലപാട്.