തൃശൂര്‍: ബാര്‍ കോഴ കേസില്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിനും ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിനുമെതിരെ ത്വരിത പരിശോധന നടത്താന്‍ വിജിലന്‍സിന് തൃശൂര്‍ വിജലന്‍സ് കോടതിയുടെ നിര്‍ദ്ദേശം.
ഇരുവര്‍ക്കുമെതിരായ പരാതിയില്‍ ദ്രുതപരിശോധന നടത്തി ജനുവരി 23നകം റിപ്പോര്‍ട്ട് നല്‍കാനാണ് കോടതിയുടെ ഉത്തരവ്. ഇരുവരേയും പ്രതികളാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടക്കുളം നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
ബാര്‍ ലൈസന്‍സ് ലഭിക്കുന്നതിനുള്ള ഫീസ് കുറയ്ക്കുന്നതിന് മന്ത്രി ബാബു, ബിജുവില്‍ നിന്ന് കോഴ വാങ്ങിയെന്നാണ് ഹര്‍ജിയിലെ ആരോപണം. ഈ സംഭവത്തില്‍ ഇരുവരേയും പ്രതികളാക്കി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോര്‍ജ് ഹര്‍ജി നല്‍കിയത്.