തിരുവനന്തപുരം: ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട സമരം യുഡിഎഫിന്റെ അഴിമതിക്കെതിരായ രാഷ്ട്രീയ സമരമായിരുന്നുവെന്ന് ഇടത് മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍.
കെ എം മാണിയെ പ്രതിക്കൂട്ടിലാക്കിയത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. അതുകൊണ്ടുതന്നെ അദ്ദേഹമാണ് മാണിയുടെ കുടുംബത്തോട് മാപ്പ് പറയേണ്ടതെന്നും വിജയരാഘവന്‍ പറഞ്ഞു.