Bar case Extended for February 16

തിരുവനന്തപുരം: ധനമന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍ കോഴക്കേസിലെ കേസ് ഡയറി ഹാജരാക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി വിജിലന്‍സിനോട് നിര്‍ദ്ദേശിച്ചു. ഇതോടാപ്പം വസ്തുതാ വിവര റിപ്പോര്‍ട്ടും ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.

കേസ് വിശദമായ വാദം കേള്‍ക്കുന്നതിന് ഫെബ്രുവരി 16ന് പരിഗണിക്കും.

എസ്.പി സുകേശന്‍ നല്‍കിയ തുടരന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കവെയാണ് കോടതി കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചത്.

Top