കൊച്ചി: ബാര്‍ കോഴക്കേസ് റദ്ദാക്കണമെന്ന മുന്‍ മന്ത്രി കെ.എം. മാണിയുടെ ഹര്‍ജിയില്‍ രണ്ടു സത്യവാങ്മൂലം സമര്‍പ്പിച്ചതിന് ഹൈക്കോടതി വിമര്‍ശനം.
കേസില്‍ വിജിലന്‍സിന്റെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറും ഡിജിപിയും സത്യവാങ്മൂലം സമര്‍പ്പിച്ചതിനെയാണ് ഹൈക്കോടതി വിമര്‍ശിച്ചത്.
നിയമവും ചട്ടവും എല്ലാവര്‍ക്കും ബാധകമാണ്. ആരെങ്കിലും പറയുന്നതുപോലെ കേള്‍ക്കുകയല്ല വേണ്ടത്. വിജിലന്‍സ് നിയമത്തിന് മുകളിലുള്ള സംവിധാനമല്ലെന്നും കോടതി വ്യക്തമാക്കി .
കേസില്‍ വ്യക്തമായ ധാരണയില്ലേ എന്നും, രണ്ട് തവണ കേസ് അവസാനിപ്പിച്ചിട്ടും വീണ്ടും അന്വേഷിക്കാനുള്ള കാരണമെന്താണെന്നും കോടതി ചോദിച്ചു.
അതേസമയം വിജിലന്‍സ് കേസുകളുടെ ചുമതലയുള്ള സര്‍ക്കാര്‍ അഭിഭാഷകനും വിജിലന്‍സ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറും കേസില്‍ കോടതിയില്‍ ഹാജരായിരുന്നു.
സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമനം വിചാരണക്കോടതിയിലേക്കാണെന്നും ആഭ്യന്തരവകുപ്പുമായി ഇക്കാര്യം ആലോചിച്ചിട്ടിട്ടില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.