കൊച്ചി: ബാര്‍ കോഴക്കേസില്‍ കേസില്‍ തുടരന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ ഇടപെടാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റീസ് എ.എം.ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ബാര്‍ കേസില്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരായ ആരോപണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ബാബുവിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജിക്കാരന് വിജിലന്‍സ് കോടതിയെ സമീപക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ബാര്‍ ലൈസന്‍സ് ലഭിക്കുന്നതിനുള്ള ഫീസ് 25 ലക്ഷത്തില്‍ നിന്ന് 23 ലക്ഷം രൂപയായി കുറയ്ക്കാന്‍ 10 കോടി രൂപ ബാബു കോഴ വാങ്ങിയെന്നായിരുന്നു ആരോപണം.