തിരുവനന്തപുരം : ബാർ കോഴ വിഷയത്തിൽ മന്ത്രിമാർക്കെതിരായ അന്വേഷണാനുമതി വൈകും. കെ ബാബുവിനെതിരെയും, വി എസ് ശിവകുമാറിനെതിരെയുമുള്ള അന്വേഷണം ആണ് വൈകുക. ഇവർക്കെതിരെയുള്ള അന്വേഷണ അനുമതിയിൽ ഗവർണറുടെ അനുമതി ഇനിയും വൈകാനാണ് സാധ്യത. എന്നാല്‍ അവധിയിലുള്ള സുദേഷ്കുമാര്‍ കഴിഞ്ഞ ദിവസം മടങ്ങിയെത്തുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും നാളെയേ മടങ്ങിയെത്തുകയുള്ളു.
ഗവർണറെ കണ്ടു വിശദീകരിക്കുകയാണോ രേഖാമൂലം വിശദീകരണം നൽകുകയാണോ ചെയ്യുകയെന്നു വ്യക്തമല്ല. ഗവർണറെ കാണുന്നതിനു വിജിലൻസ് ഡയറക്ടർ ഇതേവരെ സമയം ചോദിച്ചിട്ടില്ല. ബിജു രമേശ് ഉന്നയിച്ച ബാർ കോഴ ആരോപണത്തെക്കുറിച്ചു വിജിലൻസിന്റെ പ്രാഥമിക അന്വേഷണം നടത്തുന്നതിനു ഗവർണറുടെ അനുമതി തേടുന്ന ഫയൽ കഴിഞ്ഞ ദിവസമാണു ഗവർണർ ആരിഫ് മുഹമ്മദ് ഖാനു സർക്കാർ അയച്ചത്.