കോട്ടയം: ബാര്‍ കോഴ കേസില്‍ ഹര്‍ജി നല്‍കിയത് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം. മാണിയുടെ വ്യക്തിപരമായ കാര്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോടതി വിധിയില്‍ അസ്വാഭാവികതയില്ല. സര്‍ക്കാര്‍ അന്വേഷണം തുടരട്ടെയെന്നാണ് കോടതി പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതി നടപടി സ്‌റ്റേ ചെയ്യണമെന്ന മാണിയുടെ ആവശ്യം ഹൈക്കോടതി തള്ളിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബാര്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്.പി: സുകേശനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വരുന്നത് വരെ തിരുവനന്തപുരം വിജിലന്‍സ് കോടതിയിലെ നടപടികള്‍ നിറുത്തി വയ്ക്കണമെന്നായിരുന്നു മാണിയുടെ ഹര്‍ജിയിലെ ആവശ്യം.