കോഴിക്കോട്: സംസ്ഥാനത്ത് ബാറുകള്‍ പൂട്ടി എന്നത് പ്രചാരവേല മാത്രമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. കേരളത്തില്‍ മദ്യ വില്‍പന കുറഞ്ഞിട്ടില്ല.
ജനങ്ങളുടെ താല്‍പര്യം ഉയര്‍ത്തിപിടിച്ച് വിശദമായ ചര്‍ച്ചക്ക് ശേഷം മാത്രമെ എക്‌സൈസ് വകുപ്പ് തീരുമാനങ്ങളെടുക്കൂവെന്നും രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മന്ത്രിയായ ശേഷം ആദ്യമായി കോഴിക്കോട് എത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യവര്‍ജനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കും. മയക്കുമരുന്ന്, മറ്റ് ലഹരി പദാര്‍ഥങ്ങള്‍ എന്നിവയുടെ ഉപയോഗം തടയുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കും.
യു.ഡി.എഫ് സര്‍ക്കാര്‍ പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്നും മന്ത്രി പറഞ്ഞു.
തൊഴിലാളി, തൊഴിലുടമ ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കും. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കി.