തിരുവനന്തപുരം: മദ്യനയം ദുരുപയോഗം ചെയ്യാതിരിക്കാന്‍ കൂടുതല്‍ നടപടിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഈ സര്‍ക്കാര്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ഇനി ബാര്‍ ലൈസന്‍സ് നല്‍കില്ല.
ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ പഞ്ചനക്ഷത്രമായി അപ്‌ഗ്രേഡ് ചെയ്താല്‍ ബാര്‍ ലൈസന്‍സ് നല്‍കുമെന്ന മുന്‍ തീരുമാനം മാറ്റി. അപ്‌ഗ്രേഡ് ചെയ്താലും ഇനി ബാര്‍ ലൈസന്‍സ് നല്‍കില്ല.
പത്തുവര്‍ഷം കൊണ്ട് കേരളത്തെ മദ്യവിമുക്തമാക്കും. ഫൈവ് സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ കേന്ദ്രം നല്‍കിയാലും ചില വ്യവസ്ഥകള്‍ കൂടി വയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം മദ്യരഹിത സംസ്ഥാനമെന്ന യാത്രയിലേക്കാണെന്നു പി.കെ.കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
ഇടത്തരക്കാര്‍ക്കു കുറഞ്ഞ പലിശയ്ക്കു ഭവന വായ്പ ഉറപ്പാക്കുന്ന സ്വപ്ന പദ്ധതിയുമായി യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. എല്ലാവര്‍ക്കും പാര്‍പ്പിടം, ഭക്ഷണം, ആരോഗ്യം എന്നതാണു യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം.
പ്രകടന പത്രിക മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ വച്ചാണ് പുറത്തിറക്കിയത്. എം.എം.ഹസന്‍ കണ്‍വീനറും കെ.പി.എ.മജീദ്, ജോയി ഏബ്രഹാം, വര്‍ഗീസ് ജോര്‍ജ്, എന്‍.കെ.പ്രേമചന്ദ്രന്‍, ജോണി നെല്ലൂര്‍, സി.പി.ജോണ്‍ എന്നിവര്‍ അംഗങ്ങളായുള്ള സമിതിയാണു പ്രകടന പത്രികയ്ക്ക് അന്തിമരൂപം നല്‍കിയത്.