Bar Licence: Vigilance filed case against K Babu again

തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ മുന്‍ മന്ത്രി കെ.ബാബുവിനെതിരെ ത്വരിത പരിശോധനയ്ക്ക് ഉത്തരവ്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

അഞ്ച് വര്‍ഷം എക്‌സൈസ് മന്ത്രിയായിരിക്കെ ഇറക്കിയ ഉത്തരവുകളും, ബാബുവിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും അന്വേഷിക്കാനാണ് ജേക്കബ് തോമസിന്റെ നിര്‍ദേശം.

ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന ബാര്‍ ഹോട്ടല്‍ ഉടമകളുടെ പരാതിയിലാണ് വിജിലന്‍സ് ഡയറക്ടര്‍ ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടിരിക്കുന്നത്.

Top