കൊച്ചി: ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് മുന്‍ എക്‌സൈസ് മന്ത്രി കെ. ബാബു. നിരപരാധിത്വം തെളിയിക്കാന്‍ നിയമത്തിന്റെ വഴി തേടുമെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ പൂട്ടിയപ്പോള്‍ നഷ്ടം ഉണ്ടായവരാണ് ഗൂഡാലോചനയുടെ ഭാഗമായി തനിക്കെതിരെ പരാതി നല്‍കിയത്. ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് മനഃപൂര്‍വ്വമായ വീഴ്ച ഉണ്ടായിട്ടില്ല. ഭരണസംബന്ധമായ തിരക്കുകള്‍ക്കിടയില്‍ ചിലപ്പോള്‍ കാലതാമസമോ ശ്രദ്ധക്കുറവോ വന്നിട്ടുണ്ടാകാം. സ്വാഭാവികമായ കാലതാമസം മാത്രമാണതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായാണ് ബാര്‍ പൂട്ടിയത്. ആ മദ്യനയത്തിന്റെ ഇരയാണ് താന്‍. ബാര്‍ കേസുമായി ബന്ധപ്പെട്ട കേസുകളെ തുടര്‍ന്ന് തന്റെ പൊതുപ്രവര്‍ത്തനത്തില്‍ പ്രതിസന്ധിയുണ്ടായി. എന്നാല്‍ പാര്‍ട്ടിയില്‍നിന്നും സഹപ്രവര്‍ത്തകരില്‍നിന്നും തനിക്ക് നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.