Bar license- Pinarayi Vijayan

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ശരിവച്ചു സുപ്രീംകോടതി വിധി സാധാരണ നിലയിലുള്ളതാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍.

മദ്യലഭ്യതയില്‍ ഒരു കുറവും വന്നിട്ടില്ല. മദ്യനയവുമായി ബന്ധപ്പെട്ട് തിരശീലയ്ക്ക് പിന്നില്‍ നടന്ന നാടകങ്ങള്‍ പുറത്ത് വരും. അതിന്റെ സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നതെന്നും പിണറായി പറഞ്ഞു.

സുപ്രീംകോടതി വിധി വന്നതോടെ എക്‌സൈസ് മന്ത്രി കെ ബാബു പ്രതിസന്ധിയിലായിരിക്കുകയാണ്. എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ മദ്യനയം പുന:പരിശോധിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും പിണറായി വ്യക്തമാക്കി.

Top