Bar license-Supreme Court

ന്യൂഡല്‍ഹി: മദ്യപാനം ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് നിയന്ത്രിക്കാനാവില്ലെന്ന് സുപ്രീം കോടതി. സമ്പൂര്‍ണ മദ്യനിരോധനം പ്രായോഗികമല്ല. മദ്യപാനം ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് നിയന്ത്രിച്ചാല്‍ മതിയെന്നുമുള്ള വാദത്തിനോട് പ്രതികരിക്കുകയായിരുന്നു കോടതി.

മദ്യത്തിന് സബ്‌സിഡി നല്‍കണമെന്നാണോ ആവശ്യപ്പെടുന്നതെന്നും തമാശരൂപേണ കോടതി ആരാഞ്ഞു. മദ്യനയത്തിനെതിരെ ബാറുടമകള്‍ നല്‍കിയ അപ്പീലില്‍ സംസ്ഥാന സര്‍ക്കാരിന്റെ വാദം ഇതോടെ പൂര്‍ത്തിയായി.

ബിവറേജ് ഷോപ്പുകള്‍ വഴി മദ്യം സുലഭമായി ലഭിക്കുന്നുണ്ട്. മദ്യനയം രൂപീകരിച്ചതിന്റെ ചരിത്രം പരിശോധിക്കണം. ഘട്ടം ഘട്ടമായാണ് സര്‍ക്കാര്‍ ലൈസന്‍സ് പരിമിതപ്പെടുത്തിയത്. നേരത്തെ ലൈസന്‍സ് ഉണ്ടായിരുന്നതുകൊണ്ടുമാത്രം, ഇപ്പോള്‍ ലൈസന്‍സ് പുതുക്കാന്‍ അവകാശമുണ്ടെന്ന് പറയുന്നത് ശരിയല്ല. പൊതുസ്ഥലത്ത് മദ്യപിക്കാന്‍ പൗരന് അവകാശമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഫൈവ് സ്റ്റാര്‍ ടൂറിസ്റ്റുകള്‍ മാത്രം മതിയെന്ന സര്‍ക്കാര്‍ തീരുമാനം വിവേചനമാണെന്ന് ബാര്‍ ഉടമകള്‍ വാദിച്ചു. ലൈസന്‍സ് നല്‍കാനുള്ള വകുപ്പ് ചൂണ്ടിക്കാട്ടിയാണ് നിയന്ത്രിക്കാന്‍ അധികാരമുണ്ടെന്ന് സര്‍ക്കാര്‍ വാദിക്കുന്നത്. തുല്യതയ്ക്കുള്ള അവകാശം ചില കാര്യങ്ങള്‍ക്കു മാത്രം ബാധകമാകുന്നത് ശരിയല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Top