തിരുവനന്തപുരം: ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് ബിജു രമേശിന്റെ വെളിപ്പെടുത്തലുകള്‍ തള്ളി ബാറുടമകളുടെ സംഘടന. ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍ കുമാറാണ് ബിജു രമേശിനെതിരെ രംഗത്തെത്തിയത്.
ബിജു രമേശിന് സ്ഥിരതയില്ലെന്നും ബാറുടമകളോ സംഘടനയോ ആര്‍ക്കും പണം പിരിച്ചു നല്‍കിയിട്ടില്ലെന്നും ബിജു രമേശിന്റെ നിലപാടുകളോട് യോജിക്കാന്‍ സാധിക്കില്ലെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ബിജു രമേശ് കഴിഞ്ഞ ദിവസമുന്നയിച്ചത്. രമേശ് ചെന്നിത്തല മൂന്ന് കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ബിജു രമേശ് ആദ്യം പറഞ്ഞത്. ഇക്കാര്യത്തെക്കുറിച്ച് പൊലീസിന് മൊഴി നല്‍കരുതെന്ന് രമേശ് ചെന്നിത്തല കാല് പിടിച്ച് അപേക്ഷിച്ചെന്നും അതിനാലാണ് മൊഴി കൊടുക്കാതിരുന്നതെന്നും ബിജു രമേശ് പറഞ്ഞു.