തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ കേസ് ഡയറി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കേസ് ഡയറി സമര്‍പ്പിച്ചത്.
മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിക്കെതിരെ കേസെടുക്കണമെന്ന പരാതിയില്‍ കോടതി നിര്‍ദ്ദേശപ്രകാരമാണ് കേസ് ഡയറി ഹാജരാക്കിയത്.
കേസ് അട്ടിമറിക്കാന്‍ ശങ്കര്‍ റെഡ്ഡി അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കിയെന്നു കാട്ടി അദ്ദേഹത്തിനും എസ്പി ആര്‍.സുകേശനുമെതിരെ സ്വകാര്യവ്യക്തി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷല്‍ കോടതി ജഡ്ജി എന്‍.ബദറുദ്ദീന്റെ ഉത്തരവ്.
നേരത്തെ വിജിലന്‍സ് കോടതി കേസ്ഡയറി പരിശോധിച്ചശേഷം വിജിലന്‍സിന് കൈമാറിയിരുന്നു.