കൊച്ചി :ബാര്‍ കോഴക്കേസില്‍ സമഗ്ര അന്വേഷണം ആവശ്യമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കെഎം മാണിയുടെ ഹര്‍ജിയിന്മേല്‍ വിജിലന്‍സ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
രണ്ട് സാക്ഷികള്‍ പുതിയ തെളിവുകളുമായി എത്തിയെന്നും ഈ സാഹചര്യത്തില്‍ തുടരന്വേഷണം ആവശ്യമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മാത്രമല്ല, കൂടുതല്‍ രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കേസ് ഒക്ടോബര്‍ ആറിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.