bar scam-vigilance court

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ.എം.മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള തുടരന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലന്‍സ് കോടതി ഏപ്രില്‍ 16ലേക്ക് മാറ്റി.

കേസില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് വി.എസ്.സുനില്‍ കുമാര്‍ എം.എല്‍.എ, ബി.ജെ.പി നേതാവ് വി.മുരളീധരന്‍, ഹര്‍ജിക്കാരനായ നോബിള്‍ മാത്യു എന്നിവര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്.

കെ.എം. മാണി ബാറുടമകളില്‍ നിന്ന് പണം വാങ്ങിയതിന് തെളിവില്ലെന്നാണ് എസ്.പി. സുകേശന്റെ തുടരന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍, ഇതിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനടക്കം കോടതിയെ സമീപിച്ചിരുന്നു. തുടരന്വേഷണ റിപ്പോര്‍ട്ടിനെതിരെ വാദം കേള്‍ക്കരുതെന്ന വിജിലന്‍സ് നിലപാട് കോടതി തള്ളിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് തയാറാക്കിയ കേസ് ഡയറി അടക്കമുള്ള മുഴുവന്‍ വിവരങ്ങളും കോടതി വിളിച്ചുവരുത്തിയിരുന്നു.

Top