തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ സിബിഐ അന്വേഷണമല്ലേ ഉചിതമെന്ന കോടതി പരാമര്‍ശത്തോട് പ്രതികരിക്കാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോടതി പരാമര്‍ശത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ പോവുകയായിരുന്നു മുഖ്യമന്ത്രി.
ആരോപണ വിധേയന് മുഖ്യമന്ത്രി ക്ലീര്‍ചിറ്റ് നല്‍കിയ സാഹചര്യത്തില്‍ വിജിലന്‍സിന്റെ അന്വേഷണം നീതിപൂര്‍വ്വമാകുമോ എന്നും കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. സിബിഐ അന്വേഷണ കാര്യത്തില്‍ ഇന്ന് ഉച്ചയ്ക്ക് സര്‍ക്കാര്‍ നിലപാടറിയിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ കോടതി പരാമര്‍ശം സംബന്ധിച്ച് സര്‍ക്കാര്‍ ആലോചിച്ച് നിലപാടറിയിക്കണമെന്ന് കെ മുരളീധരന്‍ ആവശ്യപ്പെട്ടു. സിബിഐ ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമല്ലാത്ത അന്വേഷണ സംവിധാനമാണെന്ന് കരുതുന്നില്ല. സിബിഐയും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെടാം. കോടതി നടപടിയുടെ ഓരോഘട്ടത്തിലും താന്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും മുരളീധരന്‍ പറഞ്ഞു.