Bar scandal issue- K Babu-V.M Sudheeran

കൊച്ചി: കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും താനുമായി യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്നു മുന്‍ മന്ത്രി കെ. ബാബു. സുധീരനുമായി സഹോദരതുല്യ ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ബാബുവിന്റെ രാജിയുമായി ബന്ധപ്പെട്ടു കെപിസിസി പ്രസിഡന്റുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. രാജിവയ്ക്കുന്ന കാര്യം കെപിസിസി പ്രസിഡന്റുമായല്ല മുഖ്യമന്ത്രിയുമായണു സംസാരിക്കേണ്ടതെന്നും ബാബു പറഞ്ഞിരുന്നു.

തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നെന്നും സുധീരനുമായി വ്യക്തിപരമായി ഒരു പ്രശ്‌നവുമില്ലെന്നു ബാബു ഇന്നു തിരുത്തി.

Top