Bar scandal: Kerala Excise minister K Babu resigns no change

കൊച്ചി: ബാര്‍ കോഴയുമായി ബന്ധപ്പെട്ട് മന്ത്രി സ്ഥാനം രാജിവച്ച തീരുമാനത്തില്‍ യാതൊരു മാറ്റവും ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.ബാബു. മന്ത്രിസ്ഥാനത്തേക്ക് തിരിച്ചു വരാന്‍ വ്യക്തിപരമായി തനിക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ബാര്‍ കോഴ കേസില്‍ തനിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തൃശൂര്‍ വിജിലന്‍സ് കോടതി വിധിക്കെതിരെ ബാബു നല്‍കിയ റിട്ട് ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കുകയാണ്.

ഹൈക്കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടായാല്‍ ബാക്കി കാര്യങ്ങള്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരും പാര്‍ട്ടിയുമാണ്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ കാര്യമാക്കുന്നില്ല. ധാര്‍മികതയില്ലാത്ത കാര്യങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും ബാബു പറഞ്ഞു.

ബാബുവിനെതിരായ കേസില്‍ ത്വരിതപരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് വിജിലന്‍സ് കോടതി അദ്ദേഹത്തിനെതിരെ എഫ്.ഐര്‍.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത്.

Top