bar scandal;vigilance enquiry is not going on the rightway says kerala highcourt

കൊച്ചി: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണം നീതിപൂര്‍വ്വമാകില്ലെന്ന് ഹൈക്കോടതി. മാണി കുറ്റക്കാരനല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പരസ്യമായി പറഞ്ഞിരുന്നു.ഇത്തരമൊരു സാഹചര്യത്തില്‍ അന്വേഷണം എങ്ങിനെയാണ് കാര്യക്ഷമമായി നടക്കുകയെന്ന് ജസ്റ്റിസ് സുധീന്ദ്രകുമാര്‍ ചോദിച്ചു.

സണ്ണി മാത്യുവിന്റെ റിവിഷന്‍ ഹര്‍ജിയിലാണ് കോടതിയുടെ വാക്കാല്‍ നിരീക്ഷണം.

എന്തുകൊണ്ട് സിബിഐ പോലുള്ള ഏജന്‍സികള്‍ക്ക് അന്വേഷണം കൈമാറുന്നില്ലെന്നു ചോദിച്ച കോടതി പുറത്തുള്ള ഏജന്‍സിയുടെ അന്വേഷണമാണ് ഉചിതമെന്നും അഭിപ്രായപ്പെട്ടു. വിഷയത്തില്‍ സര്‍ക്കാര്‍ ഇന്നു തന്നെ നിലപാട് അറിയിക്കണമെന്നും കോടതി പറഞ്ഞു.

Top