ലിമ: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ചെനീസ് പ്രസിഡന്റ് ഷീജിന്‍പിഗും കൂടിക്കാഴ്ച നടത്തി. പെറുവില്‍ നടക്കുന്ന ഏഷ്യ–പസഫിക് ഇക്കണോമിക് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഇരു നേതാക്കളും വ്യക്തമാക്കി.
വര്‍ഷങ്ങളായുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ കഴിയും ഇതുസംബന്ധിച്ച് ഒബാമയുടെ പിന്‍ഗാമി ഡോണള്‍ഡ് ട്രംപും നിലവില നയങ്ങള്‍ തുടരമെന്ന് ഇരുവരും പ്രത്യാശ പ്രകടിപ്പിച്ചു.
ചൈന–അമേരിക്ക ബന്ധം അതിന്റെ വഴിത്തിരിവിലാണെന്നും കൂടുതല്‍ മേഖലകളില്‍ സഹകരണം ഉറപ്പു വരുത്തുമെന്നും ഷീ ജിന്‍പിംഗ് പറഞ്ഞപ്പോള്‍ ലോകജനത ആകാംഷയോടെ ഉറ്റുനോക്കുന്ന ബന്ധമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളതെന്നായിരുന്നു ഒബാമയുടെ പ്രതികരണം.
പെറു സന്ദര്‍ശം പൂര്‍ത്തിയാക്കി ബരാക് ഒബാമ ഇന്ന് നാട്ടിലേക്ക് മടങ്ങും. അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ഒബാമയുടെ അവസാന വിദേശ സന്ദര്‍ശനമാണിത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ കാര്യമായ മാറ്റം ട്രംപിന്റെ ഭരണകാലത്തും ഉണ്ടാകില്ലെന്ന് ഒബാമ പറഞ്ഞു