ബരാക് ഒബാമ കൊണ്ടുവന്ന ഒബാമ കെയര്‍ ഭരണഘടനാ വിരുദ്ധമെന്ന് കോടതി

വാഷിംഗ്ടണ്‍: മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ കൊണ്ടുവന്ന ഒബാമ കെയര്‍ ഭരണഘടനാ വിരുദ്ധമെന്ന് കോടതി. നിര്‍ധനരായവര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്താന്‍ ബറാക് ഒബാമ തന്റെ ഭരണകാലത്ത് കൊണ്ടു വന്ന അഫോര്‍ഡബിള്‍ കെയര്‍ നിയമമാണ് (ഒബാമ കെയര്‍) ഭരണഘടനയ്ക്ക് എതിരാണെന്ന് ടെക്‌സസിലെ ഫെഡറല്‍ കോടതി ജഡ്ജി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

2010 ലാണ് ഒബാമ ഈ നിയമം കൊണ്ടുവന്നത്. ട്രംപ് അധികാരത്തിലേറിയെങ്കിലും നിയമം റദ്ദാക്കപ്പെട്ടിരുന്നില്ല. ഒബാമ കെയര്‍ ലഭിക്കാനുള്ള നിബന്ധനകള്‍ ഇല്ലാതാക്കി കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് പാസാക്കിയ ബില്‍ വന്‍ നികുതിബാധ്യത ഉണ്ടാക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി 20 സംസ്ഥാനങ്ങള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇതംഗീകരിച്ചാണ് കോടതി വിധി പ്രഖ്യാപിച്ചത്.

നിലവിലെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഒബാമ കെയര്‍ പദ്ധതിയോട് വിയോജിപ്പായിരുന്നു. അതിനാല്‍ തന്നെ ട്രംപ് വിധിയെ സ്വാഗതം ചെയ്തു. എന്നാല്‍, സുപ്രീംകോടതിയില്‍ അപ്പീലിനു സാധ്യതയുള്ളതിനാല്‍ നിയമം റദ്ദാക്കില്ലെന്ന് വൈറ്റ്ഹൗസ് വക്താവ് സാറാ സാണ്ടേഴ്‌സ് അറിയിച്ചു.

Top