നൗകാംപ്: ബാഴ്‌സലോണയുടെ സൂപ്പര്‍ താരം ആന്ദ്രേ ഇനിയസ്റ്റയ്ക്ക് ജയത്തോടെ മടക്കം. ക്ലബ്ബിലെ നായകന്റെ അവസാന മത്സരത്തില്‍ റയല്‍ സോസിഡാഡിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ബാഴ്‌സ ലാലീഗ കിരീടം ചൂടി. അമ്പത്തിയേഴാം മിനുട്ടില്‍ ഫിലിപ് കുടീഞ്ഞ്യോയാണ് വിജയഗോള്‍ നേടിയത്. ഹോം ഗ്രൗണ്ടായ നൗകാംപിലെ അവസാന മത്സരത്തില്‍ നായകനായി 82 മിനുട്ട് ഇനിയസ്റ്റ നിറഞ്ഞാടി.
? Andrés, it was emotional for us too… #infinit8iniesta pic.twitter.com/T5COWTyqeM
— FC Barcelona ?? (@FCBarcelona) May 21, 2018
22 കൊല്ലം ബാഴ്‌സയുടെ നായകന് വികാര നിര്‍ഭരമായ യാത്രയയപ്പാണ് ക്ലബ് നല്‍കിയത്. 12 -ാം വയസ്സിലാണ് ആന്ദ്രേ ഇനിയസ്റ്റ ബാഴ്‌സയുടെ ജഴ്‌സി അണിഞ്ഞത്.
38 മത്സരങ്ങളില്‍ 28 ജയവും ഒരു തോല്‍വിയുമായി 93 പോയിന്റാണ് ജേതാക്കള്‍ നേടിയത്.99 ഗോളുകളുമാണ് ജേതാക്കള്‍ അടിച്ചുകൂട്ടിയത്. 78 പോയിന്റുള്ള അത്‌ലറ്റികോ മാഡ്രിഡ് ലാലീഗയില്‍ രണ്ടാം സ്ഥാനത്തും , 76 പോയിന്റുമായി റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനത്തുമെത്തി.
The last trophy for the collection pic.twitter.com/r1ntf75dI3
— FC Barcelona ?? (@FCBarcelona) May 21, 2018
ബാഴ്‌സയോട് വിടപറയുന്ന ഇനിയസ്റ്റ ഇനി പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ചേക്കേറുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.