മാഡ്രിഡ്: സെവിയ്യയെ തോല്‍പ്പിച്ച് ബാഴ്‌സലോണ സ്പാനിഷ് കിങ്‌സ് കപ്പ് ചാമ്പ്യന്മാര്‍. എതിരില്ലാത്ത അഞ്ച് ഗോളിനാണ് ബാഴ്‌സയുടെ ജയം. ബാഴ്‌സയുടെ തുടര്‍ച്ചയായ നാലാം കിരീടമാണിത്.
ഈ കിരീടം ബാഴ്‌സ സമര്‍പ്പിച്ചത് ഇനിയേസ്റ്റക്കാണ്. അതിനൊരു കാരണവുമുണ്ട്. ചാംപ്യന്‍സ് ലീഗില്‍ ഒരു കിരീടത്തോടെ ബാഴ്‌സയുടെ ജഴ്‌സിയൂരാനായിരുന്നു ഇനിയേസ്റ്റയുടെ ആഗ്രഹം. എന്നാല്‍ റോമക്ക് മുന്നില്‍ കറ്റാലന്‍ സംഘത്തിന് അടിതെറ്റിയപ്പോള്‍ ഇനിയേസ്റ്റയുടെ ആ മോഹവും അവസാനിച്ചു. എന്നാല്‍ ഈ കിങ്‌സ് കപ്പ് ഇനിയേസ്റ്റക്ക് സ്വന്തമാണ്.
CHAMPIOOOOOOOOOOOOONSSSS!!!
?? #Copa30 pic.twitter.com/GI91a4EQR7— FC Barcelona (@FCBarcelona) April 21, 2018
സെവിയ്യക്ക് പൊരുതാന്‍ ഒരവസരം പോലും നല്‍കാതെയായിരുന്നു ബാഴ്‌സയുടെ കുതിപ്പ്. ലയണല്‍ മെസ്സി, ഇനിയേസ്റ്റ, കുട്ടിഞ്ഞോ എന്നിവര്‍ ഒരു തവണ വല ചലിപ്പിച്ചപ്പോള്‍ സുവാരസ് ഇരട്ടഗോള്‍ നേടി.
കിങ്‌സ് കപ്പിലെ ബാഴ്‌സയുടെ മുപ്പതാം കിരീടമാണിത്. അഞ്ചു വ്യത്യസ്ത കിങ്‌സ് കപ്പ് ഫൈനലില്‍ കിരീടം നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡ് മെസ്സി നേടി. അഞ്ച് ഫൈനലുകളിലായി ആറു ഗോളുകളാണ് മെസ്സി നേടിയത്.