Barcelona break Spanish record with 180 goals in 2015

ബാഴ്‌സ; സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണ കുതിപ്പ് തുടരുന്നു. റയല്‍ ബെറ്റിസിനെ മറുപടിയില്ലാത്ത നാല് ഗോളിനാണ് ബാഴ്‌സ തകര്‍ത്തത്. മറ്റൊരു മത്സരത്തില്‍ റയല്‍ സോസിഡാഡിനെ റയല്‍ മാഡ്രിഡ് തോല്‍പിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സണ്ടര്‍ലാന്‍ഡിനെതിരെ ലിവര്‍പൂള്‍ ജയം നേടി

ലാ ലീഗയില്‍എതിരാളികളെ നിഷ്പ്രഭരാക്കി മുന്നേറുകയാണ് ബാഴ്‌സ. റയല്‍ബെറ്റിസിനെതിരെ സുവാരസ് ഇരട്ട ഗോള്‍ നേടി. മെസ്സിയടെ ഒരു ഗോള്‍. ബാഴ്‌സയ്ക്കായി മെസി നേടുന്ന 500മത്തെ ഗോളായിരുന്നു ഇത്. ബെറ്റിസിന്റെ വെസ്റ്റര്‍മാന്‍കുലുക്കിയത് സ്വന്തം വലയും.

എതിരില്ലാത്ത നാല് ഗോളിന്റ ജയം. ഈ വര്‍ഷം 180 ഗോള്‍തികച്ച ബാഴ്‌സ അവിടെയും റയലിനെ മറികടന്നു. 16 കളിയില്‍നിന്ന് 38 പോയിന്റമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് മെസിയും സംഘവും. 17 കളിയില്‍നിന്ന് 36 പോയിന്റമായി മൂന്നാം സ്ഥാനത്തുള്ള റയല്‍മാഡ്രിഡ് റയല്‍സോസിഡാഡിനെ തോല്‍പിച്ചു.

42 ആം മിനിറ്റില്‍ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടം വക ആദ്യ ഗോള്‍. 7 മിനിറ്റിനകം മറുപടി 67 ആം മിനിറ്റില്‍റൊണാള്‍ഡോ റയിലനെ വീണ്ടും മുന്നിലെത്തിച്ചു 86 ആം മിനിറ്റില്‍ലൂകാസ് വാസ്‌ക്വെ പട്ടിക പൂര്‍ത്തിയാക്കി. ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ സണ്ടര്‍ലാന്‍ഡിനെ ലിവര്‍പൂള്‍മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചു. 19 കളിയില്‍നിന്ന് 30 പോയിന്റുള്ള ലിവര്‍പൂള്‍ലീഗില്‍ഏഴാം സ്ഥാനത്താണ്.

Top