ലാ ലീഗയില്‍ മയോര്‍ക്ക എഫ് സിയെ പരാജയപ്പെടുത്തി ബാഴ്‌സലോണ

കാറ്റലോണിയ: ലാ ലീഗയില്‍ മയോര്‍ക്ക എഫ് സിയെ പരാജയപ്പെടുത്തി ബാഴ്‌സലോണ. എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്‌സയുടെ വിജയം. ലാമിന്‍ യമാല്‍ നേടിയ ഒറ്റ ഗോളിലാണ് കാറ്റലോണിയന്‍ സംഘത്തിന്റെ വിജയം. ഇതോടെ ലാ ലീഗ പോയിന്റ് ടേബിളില്‍ ജിറോണയെ പിന്നിലാക്കി രണ്ടാം സ്ഥാനത്തേയ്ക്ക് ഉയരാനും ബാഴ്‌സയ്ക്ക് സാധിച്ചു.

രണ്ടാം പകുതിയിലും മയോര്‍ക്ക പ്രതിരോധം തകര്‍ക്കാന്‍ ബാഴ്‌സയ്ക്ക് കഴിഞ്ഞില്ല. ഇതോടെ 61-ാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി, വിറ്റോര്‍ റോക്യു എന്നിവര്‍ കളത്തിലിറങ്ങി. പിന്നാലെ 73-ാം മിനിറ്റില്‍ വിജയഗോള്‍ പിറന്നു. തകര്‍പ്പന്‍ ഒരു ഇടംകാല്‍ ഷോട്ടിലൂടെയാണ് യമാലിന്റെ ഗോള്‍. പോയിന്റ് ടേബിളില്‍ 27 മത്സരങ്ങളില്‍ നിന്ന് റയലിന് 66 പോയിന്റുണ്ട്. ബാഴ്‌സയ്ക്ക് 28 മത്സരങ്ങളില്‍ നിന്ന് 61 പോയിന്റാണുള്ളത്.

ആദ്യ പകുതിയില്‍ പന്തിനെ നിയന്ത്രിച്ചിരുന്നത് ബാഴ്‌സയായിരുന്നു. എങ്കിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു. 24-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഇല്‍കായ് ഗുണ്ടോഗന്‍ നഷ്ടമാക്കുകയും ചെയ്തു. നിര്‍ണായക പെനാല്‍റ്റി സേവ് ചെയ്യാന്‍ കഴിഞ്ഞത് മയോര്‍ക്കയ്ക്ക് ആത്മവിശ്വാസം നല്‍കി. പിന്നാലെ ആദ്യ പകുതി സമനിലയില്‍ അവസാനിപ്പിക്കാനും മയോര്‍ക്കയ്ക്ക് സാധിച്ചു.

Top