സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ സന്തോഷിപ്പിക്കുന്നതിനായി പുതിയ തന്ത്രമൊരുക്കുകയാണ് ബാഴ്‌സലോണ.
ഇതുവരെ കരാര്‍ പുതുക്കാത്ത സാഹചര്യത്തില്‍ താരം ക്ലബ്ബ് വിട്ടുപോകാതിരിക്കാന്‍ മെസ്സിയ്ക്ക് വേണ്ട നാലു താരങ്ങളെ ടീമിലെത്തിക്കാനാണ് ബാഴ്‌സയുടെ പ്രധാന നീക്കം.
ഡിയാരിയോ ഗോള്‍ ആണ് ഇത് സംബന്ധിച്ച കാര്യം പുറത്തു വിട്ടിരിക്കുന്നത്.
മികച്ച കഴിവുള്ള കളിക്കാരെ ടീമിലെത്തിക്കുന്നതില്‍ ബാഴ്‌സലോണയുടെ അലംഭാവമാണ് മെസ്സിയ്ക്ക് ഇഷ്ടപ്പെടാത്തതെന്നാണ് സൂചന.
പാകോ അല്‍കാസര്‍, ഗോമസ് എന്നിവരെ ടീമിലുള്‍പ്പെടുത്തുന്നതില്‍ മെസ്സിയ്ക്ക് അഭിപ്രായ വ്യത്യാസമുണ്ട്.
ലിവര്‍പൂളിന്റെ ബ്രസീല്‍ താരം കുട്ടീന്യോ, മൊണാക്കോയുടെ ഫ്രഞ്ച് താരം തോമസ് ലെമര്‍, ലിയോണിന്റെ ക്യാപ്റ്റന്‍ നബില്‍ ഫക്കീര്‍, ആഴ്‌സണല്‍ താരം മെസൂദ് ഓസില്‍ എന്നിവരെയാണ് ബാഴ്‌സ നോട്ടമിട്ടിരിക്കുന്നതെന്നാണു റിപ്പോര്‍ട്ടുകള്‍ പറയുന്നത്.