യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ കരുത്തരായ ബാഴ്‌സലോണ, ലിവര്‍പൂള്‍, ബൊറൂസിയ ഡോര്‍ട്ട്മുണ്ട് എന്നിവര്‍ക്ക് ജയം. ഫ്രാന്‍സിലെ കരുത്തരായ പി.എസ്.ജിയെ എവേ മത്സരത്തില്‍ സമനലയില്‍ തളച്ച് നാപ്പോളിയും കരുത്തുകാട്ടി
ഗ്രൂപ്പ് ബിയില്‍ നടന്ന ക്ലാസിക്ക് പോരില്‍ മുന്‍ ചാമ്പ്യന്‍മാരായ ഇന്റര്‍ മിലാനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബാഴ്‌സ പരാജയപ്പെടുത്തുകയായിരുന്നു. സൂപ്പര്‍ താരം ലയണല്‍ മെസി പരിക്കിനെത്തുടര്‍ന്ന് പുറത്തിരുന്ന മത്സരത്തിലും മികച്ച പ്രകടനമാണ് ബാഴ്‌സ നടത്തിയത്. 32ാം മിനിറ്റില്‍ റാഫീന്യ,83ാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബ എന്നിവരാണ് ബാഴ്‌സയുടെ ഗോളുകള്‍ നേടിയത്.
സെര്‍ബിയന്‍ ക്ലബ് റെഡ്സ്റ്റാര്‍ ബെല്‍ഗ്രേഡിനെ എതിരില്ലാത്ത നാല് ഗോളിനാണ് ലിവര്‍പൂള്‍ തകര്‍ത്തത്. മുഹമ്മദ് സാല(രണ്ട്), റോബര്‍ട്ടോ ഫിര്‍മിന്യോ, സാദിയോ മാനെ എന്നിവരാണ് ഗോളുകള്‍ നേടിയത്. മറ്റൊരു പ്രധാന മല്‍സരത്തില്‍ ഫ്രഞ്ച് അതികായന്‍മാരായ പിഎസ്ജി നാപ്പോളിക്കെതിരേ 22ന്റെ സമനിലയുമായി രക്ഷപ്പെട്ടു. ടോട്ടനം ഹോട്‌സ്പറിനെ 22ന് പിഎസ്‌വി ഐന്തോവന്‍ സമനിലയില്‍ കുരുക്കി.