ഫ്രഞ്ച് ക്ലബ്ബായ ബോര്‍ഡെക്‌സ് താരം മാല്‍ക്കം ഇനി ബാഴ്‌സലോണയ്ക്ക് സ്വന്തം

Malcom

ഫ്രഞ്ച് ക്ലബ്ബായ ബോര്‍ഡെക്‌സ് താരം മാല്‍ക്കം ഇനി ബാഴ്‌സലോണയ്ക്ക് വേണ്ടി ബൂട്ടണിയും. ബ്രസീലിയന്‍ താരമായ മാല്‍ക്കത്തിനു വേണ്ടിയുള്ള ബാഴ്‌സലോണയുടെ നീക്കം അപ്രതീക്ഷിതമായിരുന്നു. ഈ വര്‍ഷം ബാഴ്‌സയിലെത്തുന്ന രണ്ടാമത്തെ ബ്രസീലിയന്‍ താരമാണ് 21കാരനായ മാല്‍ക്കം.

കഴിഞ്ഞ ദിവസം ബോര്‍ഡക്‌സും ഇറ്റാലിയന്‍ ക്ലബായ റോമയും മാല്‍ക്കമിന് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനത്തിലെത്തിയിരുന്നു. മെഡിക്കലിനായി ഇറ്റലിയിലേക്ക് പുറപ്പെടാന്‍ നില്‍ക്കുന്നതിനിടെയാണ് ബാഴ്‌സലോണ രംഗത്തെത്തിയത്. ബോര്‍ഡക്‌സിനായി 84 മത്സരങ്ങളില്‍ നിന്ന് 20 ഗോളുകളാണ് താരം നേടിയിട്ടുള്ളത്.

Top