കൊറോണയെ നേരിടാൻ മാസ്കുകൾ സംഭാവന ചെയ്യാൻ ബാഴ്‌സലോണ

ഗോളവ്യാപകമായി പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസ് വ്യാപനം ഓരോ ദിവസവും കൂടി വരുകയാണ്. ഇതിനെ തടയാനും, ആളുകളെ ചികിത്സിക്കാന്‍ സഹായ ഹസ്തവുമായി നിരവധിപേരാണ് എത്തുന്നത്. മാത്രമല്ല കായിക ലോകത്തുനിന്ന് നിരവധിപേര്‍ സഹായഹസ്തവുമായി എത്തുന്നുണ്ട്.

ഇപ്പോഴിതാ ഈ മഹാമാരിയെ നേരിടാനുളള പോരാട്ടത്തില്‍ കാറ്റലോണിയ സര്‍ക്കാരുമായി കൈകോര്‍ത്ത് മാസ്‌കുകള്‍ നല്‍കാന്‍ ഒരുങ്ങി ബാഴ്‌സലോണ.

ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും രോഗികളെ ചികിത്സിക്കുന്നതിനായി ഉപയോഗപ്പെടുത്തുന്നതിനായി മാസ്‌കുകള്‍ നഴ്‌സിംഗ് ഹോമുകളില്‍ വിതരണം ചെയ്യാനും തീരുമാനമായിട്ടുണ്ട്. വൈറസ് പകര്‍ച്ചവ്യാധിയെ ചെറുക്കുന്നതിനും അതിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനുമുള്ള എല്ലാ നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും ഉത്തരവുകളും നിറവേറ്റുന്നതിനും നടപ്പാക്കുന്നതിനും സഹായിക്കുന്നതിന് ആരോഗ്യ അധികാരികളുടെ സേവനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ക്ലബ് പറഞ്ഞു.

കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുമായി രാജ്യം പിടിമുറുക്കുമ്പോള്‍ കളിക്കാര്‍ക്കും ക്ലബ് സ്റ്റാഫുകള്‍ക്കും ശമ്പളം വെട്ടിക്കുറയ്ക്കുന്നു എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച ആദ്യത്തെ സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ്ബായി ബാഴ്‌സലോണ മാറി.

Top