സൂപ്പര്‍കപ്പ് സ്വന്തം ടീമിന് നേടികൊടുത്ത് മെസ്സിയുടെ കിടിലന്‍ തുടക്കം . . .

റാബത്ത്: ബാഴ്‌സലോണയുടെ ക്യാപ്റ്റനായുള്ള അരങ്ങേറ്റം ഗംഭീരമാക്കി മെസ്സി. ബാഴ്‌സലോണയില്‍ അരങ്ങേറി 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മെസി ടീമിന്റെ ഫസ്റ്റ് ക്യാപ്റ്റനാകുന്നത്. അരങ്ങേറ്റത്തില്‍ നേടിയതാവട്ടെ ട്രോഫിയും. സ്പാനിഷ് സൂപ്പര്‍ കപ്പില്‍ മുത്തമിട്ടാണ് മെസ്സിയുടെ നേതൃത്വത്തിലുള്ള ടീം അരങ്ങേറ്റം ഗംഭീരമാക്കിയത്.

ബാര്‍സയ്ക്കായി ഏറ്റവും കൂടുതല്‍ കിരീട വിജയങ്ങളെന്ന നേട്ടവും മെസ്സി സ്വന്തമാക്കി. ബാര്‍സയ്‌ക്കൊപ്പം മെസ്സിയുടെ 33–ാം കിരീടമാണിത്. നാലു ചാംപ്യന്‍സ് ലീഗ്, ഒന്‍പത് ലാ ലിഗ കിരീടങ്ങള്‍, ആറ് കോപ്പ ഡെല്‍ റേ, അഞ്ച് ബാലന്‍ ഡി’ഓര്‍ എന്നിവ ഉള്‍പ്പെടെയാണിത്.

സൂപ്പര്‍ കോപ്പ ഫൈനലില്‍ സെവിയ്യയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബാഴ്‌സലോണ കിരീടം നേടിയത്. ഒമ്പതാം മിനിറ്റില്‍ സെവിയ ആദ്യം ഗോള്‍ നേടി മുന്നിലെത്തിയെങ്കിലും, രണ്ട് ഗോള്‍ തിരിച്ചടിച്ച് ബാഴ്‌സ സൂപ്പര്‍ കപ്പ് ജേതാക്കളായി.

ബാഴ്‌സക്കായി നാല്‍പ്പത്തിരണ്ടാം മിനിറ്റില്‍ പിക്വേയും, എഴുപത്തി എട്ടാം മിനിറ്റില്‍ ഡിംബാലെയും ആണ് ബാഴ്‌സയക്കായി ഗോളുകള്‍ നേടിയത്. പാബ്ലോ സരാബിയയാണ് സെവിയ്യയുടെ ഏകഗോള്‍ നേടിയത്. മത്സരത്തില്‍ ബാഴ്‌സലോണ നേടിയ രണ്ട് ഗോളിലും മെസിക്ക് പങ്കുണ്ടായിരുന്നു.

barca-espera-celebrar-goles-titulo-frente-sevilla-supercopa-espana-1534066114948

ഒമ്പതാം മിനിറ്റില്‍ വഴങ്ങിയ ഒരു ഗോളിന് പിന്നില്‍നിന്ന ശേഷമായിരുന്നു ബാഴ്‌സയുടെ തിരിച്ചുവരവ്. ബാഴ്‌സയുടെ പ്രതിരോധത്തിലെ പാളിച്ചയാണ് സെവിയ മുതലാക്കിയത്.

ഒമ്പതാം മിനിറ്റില്‍ ബാഴ്‌സ പ്രതിരോധത്തിലെ പിഴവിലായിരുന്നു മത്സരത്തിലെ ആദ്യ ഗോള്‍. ആദ്യം ഫറി ഓഫ് സൈഡ് വിളിച്ചെങ്കിലും വാറിലൂടെ ഗോള്‍ അനുവദിച്ചു നല്‍കി. എന്നാല്‍ ആദ്യ പകുതി അവസാനിക്കാന്‍ മൂന്ന് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ ബാഴ്‌സ ഒപ്പമെത്തി.

സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ പതിവു തെറ്റിച്ച്, ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലെ നഗരമായ ടാന്‍ജിയേഴ്‌സിലെ ഇബ്ന്‍ ബത്തൂത്ത സ്റ്റേഡിയത്തിലാണ് മല്‍സരം നടന്നത്. ഇതാദ്യമായാണ് സൂപ്പര്‍കപ്പ് പോരാട്ടം സ്‌പെയിനു പുറത്തു നടക്കുന്നത്. ഇനി 19ന് അലാവെസിനെതിരെയാണ് ലാ ലിഗയില്‍ ബാഴ്‌സയുടെ മത്സരം.

Top