barcelona wins scottish league

സ്‌കോട്ടിഷ് ലീഗില്‍ അജയ്യരായിരുന്ന സെല്‍റ്റിക്കിനെ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സ പരാജയപ്പെടുത്തി. മെസിയുടെ ഇരട്ട ഗോളുകളിലാണ് സെല്‍റ്റിക് തകര്‍ന്നത്.

ആദ്യ പകുതിയിലും രണ്ടാം പകുതിയിലുമായാണ് മെസി സെല്‍റ്റിക് വലയില്‍ പന്തെത്തിച്ചത്.

നെയ്മറുടെ പാസില്‍ 24 -ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. നെയ്മര്‍ സെല്‍റ്റിക് പ്രതിരോധ മതിലിന്റെ മുകളിലൂടെ ബോക്‌സിലേക്ക് പന്ത് ഉയര്‍ത്തിയ നല്‍കി.

മാര്‍ക്ക് ചെയ്തിരുന്ന ഡിഫണ്ടര്‍മാരെ കബിളിപ്പിച്ച് ബോക്‌സിലേക്ക് ഓടിക്കയറിയ മെസി പന്ത് നിലംതൊടും മുമ്പ് വലയിലേക്ക് പറഞ്ഞയച്ചു. രണ്ടാം ഗോള്‍ പെനാല്‍റ്റിയില്‍നിന്ന് 55-ാം മിനിറ്റിലായിരുന്നു.

സുവാരസിനെ ബോക്‌സില്‍ സെല്‍റ്റികോ പ്രതിരോധം മറിച്ചതിന് റഫറി പെനാല്‍റ്റി സ്‌പോട്ടിലേക്ക് വിരല്‍ ചൂണ്ടി. പെനാല്‍റ്റിയെടുത്ത മെസി സെല്‍റ്റിക്കിന് രണ്ടാം പ്രഹരവും ഏല്‍പ്പിച്ചു. ഗ്രൂപ്പ് സിയില്‍ അഞ്ച് മത്സരങ്ങളില്‍നിന്ന് 12 പോയിന്റുമായി ബാഴ്‌സയാണ് മുന്നില്‍.

Top