മാഡ്രിഡ്: കോപ്പ ഡെല്‍ റേ കപ്പ് ഫൈനലില്‍ ബാഴ്‌സലോണ ടീമില്‍ സൂപ്പര്‍താരം ലൂയിസ് സുവാരസ് ഉണ്ടാകില്ല.
രണ്ടാംപാദ സെമിയില്‍ ചുവപ്പ് കാര്‍ഡ് കിട്ടിയ സുവാരസിന് രണ്ടു കളികളില്‍ സസ്‌പെന്‍ഷന്‍ ലഭിച്ചതോടെയാണ് ഫൈനല്‍ കളിക്കാനുള്ള മോഹം അവസാനിച്ചത്.
അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ രണ്ടാംപാദ സെമിയുടെ 90ാം മിനിറ്റിലായിരുന്നു സുവാരസിന് ചുവപ്പ് കാര്‍ഡ് കിട്ടിയത്. കളിക്കിടെ എതിര്‍ കളിക്കാരന്റെ മേല്‍ കൈ കൊണ്ടു ഇടിച്ചതിനാണ് സുവാരസിന് ചുവപ്പ്കാര്‍ഡ് കിട്ടിയത്.
എന്നാല്‍ റഫറിയുടെ തീരുമാനത്തിനെതിരെ അപ്പീല്‍ പോകുമെന്ന് ബാഴ്‌സ അറിയിച്ചു.
മെയ് 27ന് അലാവസിനെതിരായാണ് ബാഴ്‌സയുടെ ഫൈനല്‍ മത്സരം.