ബര്‍ദ്വാന്‍: ബംഗാളി നടി സുബര്‍ണ ജഷ് ആത്മഹത്യ ചെയ്തു. ഞായറാഴ്ച്ച രാത്രിയില്‍ ബര്‍ദ്വാനിലെ വീട്ടില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. വീട്ടുകാരാണ് ആദ്യം മൃതദേഹം കണ്ടത്. ഇവര്‍ വിഷാദരോഗിയായിരുന്നുവെന്നാണ് വിവരം.
കൊല്‍ക്കത്തയില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടി സിനിമയില്‍ നല്ലൊരു റോള്‍ ലഭിക്കാനുള്ള കാത്തിരിപ്പിലായിരുന്നു. പഠനത്തിനിടയിലും അനേകം ഓഡിഷനുകളില്‍ പങ്കെടുത്തുകൊണ്ടിരുന്നു.
ചെറിയ റോളുകളില്‍ ചില ടിവി സീരിയലുകളില്‍ അവസരം ലഭിച്ചു. ‘മയൂര്‍പംഘി’ എന്ന സീരിയലില്‍ നായികയുടെ സുഹൃത്തായി അഭിനയിച്ചിരുന്നു. എന്നാല്‍ നല്ല അവസരങ്ങളൊന്നും തന്നെ ലഭിച്ചിരുന്നില്ല.