മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ‘ബറോസ്’ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളെല്ലാം ആരംഭിച്ചിട്ടുണ്ട്. സിനിമയുടെ ചര്‍ച്ചകള്‍ക്കിടയില്‍ ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍ പകര്‍ത്തിയ മോഹന്‍ലാലിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. രണ്ട് തലകള്‍ ഉള്ള മോഹന്‍ലാലിനെയാണ് ചിത്രത്തില്‍ കാണുന്നത്. ഇത് ഫോട്ടോഷോപ്പല്ലന്നും, ഐഫോണ്‍ 12 പ്രോയുടെ പനോരമ മോഡില്‍ എടുത്ത ചിത്രമാണെന്നുമാണ് രാജ്യത്തെ തന്നെ മികവുറ്റ സിനിമാട്ടോഗ്രാഫറായ സന്തോഷ് ശിവന്റെ വിശദീകരണം.
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ചിത്രം ബറോസ് ഒരുക്കുന്നത് .’ബറോസ്സ് – ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍’. പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു നിഗൂഢ രചന. കഥ കേട്ടപ്പോള്‍ ഇത് സിനിമയാക്കിയാല്‍ നന്നാവുമല്ലോ എന്ന് തോന്നിയിരുന്നു. അങ്ങനെയാണ് ‘ബറോസ്സ’ എന്ന സിനിമ ഉള്ളില്‍ പിറന്നത്, എന്നാണ് തന്റെ ആദ്യസംവിധാന സംരഭത്തെക്കുറിച്ച് മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചത്.