മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കുള്ള ചിത്രമായി ഒരുങ്ങാന്‍ പോവുകയാണ് മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന ‘ ബറോസ് ‘. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയുന്ന ബറോസില്‍ നായകന്‍ ആവുന്നതും അദ്ദേഹം തന്നെയാണ്.
ചിത്രത്തില്‍ അഭിനയിക്കുന്ന പ്രശസ്ത സ്പാനിഷ് താരങ്ങളെ പരിചയപ്പെടുത്തിയുള്ള വീഡിയോ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ പുറത്തുവിട്ടു. റാഫേല്‍ അമര്‍ഗോയും പാസ് വേഗയുമാണ് സ്പാനിഷ് താരങ്ങള്‍. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ഗോവയും മറ്റു വിദേശ രാജ്യങ്ങളും ആണ്.
നവോദയ ജിജോ തിരക്കഥ എഴുതുന്ന ഈ ചിത്രം ലോക നിലവാരത്തില്‍ ഉള്ള ഒരു ത്രീഡി ചിത്രമായാണ് ഒരുക്കാന്‍ പോകുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്.
‘ബറോസ്സ്-ഗാഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍’ എന്ന പേരില്‍ ജിജോ ഇംഗ്ലീഷില്‍ എഴുതിയ കഥയാണ് സിനിമയാവുന്നത്. പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു നിഗൂഢരചനയാണ് ഇതെന്ന് മോഹന്‍ലാലിന്റെ സാക്ഷ്യം. ബോളിവുഡിലെ മുന്‍നിര ഛായാഗ്രാഹകരില്‍ ഒരാളായ കെ യു മോഹനനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ജിജോ നവോദയും ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കും.